ദോഹ: രാജ്യത്തെ പ്രമുഖ റീറ്റെയ്ൽ ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. ഗ്രാൻഡ് എക്സ്പ്രസ്സ് എസ്ഥാൻ വുകൈർ സ്റ്റോറിലും മുകൈൻസ് സ്റ്റോറിലും നടത്തിയ മത്സരത്തിൽ വ്യത്യസ്ത രാജ്യക്കാരായ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ......
ദോഹ: കാസർഗോഡ് ജില്ലയിലെ മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായ എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ബി. കുഞ്ഞാമ്മു ഹാജി സാഹിബിന്, ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമവും സ്വീകരണവും സംഘടിപ്പിച്ചു.
സൽവ റോഡിലെ പാനൂർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ അധ്യക്ഷത വഹിച്ചു. ......
ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച മൂന്നാമത് ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറിൽ മദീന ഖലീഫ സോൺ ജേതാക്കളായി. സ്മാഷ് അക്കാദമിയിൽ നടന്ന കലാശപ്പോരിൽ റയ്യാൻ സോണിനെ പരാജയപ്പെടുത്തിയാണ് മദീന ഖലീഫ ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയത്.
ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്ര എന്നീ സോണുകളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്. ......
മസ്കറ്റ്: ഒമാനിലെ റുസൈലിൽ കെട്ടിടത്തിന്റെ ജനൽവഴി താഴേക്ക് വീണ് മലയാളി ദമ്പതികളുടെ മകൾക്ക് ദാരുണാന്ത്യം. തൃശൂർ പിലാക്കാട് സ്വദേശികളായ പ്രദീപിന്റെയും ദിവ്യയുടെയും ഏകമകൾ, നാലുവയസുകാരി ദക്ഷ പ്രദീപാണ് മരിച്ചത്. ......
ചെങ്ങന്നൂർ: ഗവ. വനിത ഐടിഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന എയർകാർഗോ ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക് മാനേജ്മെന്റ്റ് ഡിപ്ലോമ (ഒരു വർഷം- യോഗ്യത പത്താം ക്ലാസ്), ഇൻ്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (ആറുമാസം- യോഗ്യത പ്ലസ്ടു), ഡിപ്ലോമ ഇൻ എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻ്റ് ട്രാവൽ മാനേജ്മെന്റ്റ് (ഒരു വർഷം-യോഗ്യത പ്ലസ്ടു) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ......
ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫുട്ബോൾ ആരവം 2026' പെനാൽറ്റി ഷൂട്ടൗട്ട് മത്സരം മുളക്കുഴ ജി.വി.എച്ച്.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ ആവേശപൂർവം നടന്നു.
ഫുട്ബോൾ ലോകകപ്പിന്റെ ആവേശം യുവജനങ്ങൾക്കിടയിൽ കൂടുതൽ ഉണർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കായികപ്രേമികളും യുവജനങ്ങളും പങ്കാളികളായി. ......
ചെങ്ങന്നൂർ: ഓമന സ്നേഹതീരം പകൽവീട്ടിൽ സംഘടിപ്പിച്ച യോഗോത്സവം–2026 വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.
ശരീരത്തിനും മനസ്സിനും ആനന്ദം പകരുന്ന മികച്ച ജീവിതചര്യയാണ് യോഗയെന്ന് അഡ്വ. വർഗീസ് മാമൻ എം.എൽ.എ. ......
ചെറിയനാട്: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു ഉദ്ഘാടനം ചെയ്തു. ചെറിയനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഷീദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഓണത്തിനൊരുക്കാം വിളവിസ്മയം എന്ന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ വിതരണം ചെയ്തു. ......
കോഴിക്കോട്: അപൂർവമായി കുട്ടികളിൽ കണ്ടുവരുന്ന കവാസാക്കി രോഗബാധയെ തുടർന്നാണ് കോഴിക്കോട് കടലൂർ സ്വദേശിയായ ഒൻപത് വയസ്സുകാരി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കടലൂർ കോടിക്കൽ രരോത്ത് ജബ്നാസിന്റെയും മുഹസിനയുടെയും മകൾ ആയിഷ ഹെൽന (9) ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ......